ആലങ്ങാട്: മാഞ്ഞാലി എ.ഐ.എസ്.യു.പി സ്കൂളിലെ വോളിബാൾ, ഫുട്ബാൾ, ബാഡ്മിന്റൺ കോർട്ടുകൾ ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ മൊയ്തീൻ നൈന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അലി കരിയമ്പിള്ളി അദ്ധ്യക്ഷനായി. ഡോ.കെ.പി.എസ് നായർ മുഖ്യപ്രഭാഷണം നടത്തി. കരുമാല്ലൂർ പഞ്ചായത്ത് അംഗം ടി.എ. മുജീബ്, എ.ബി. അബ്ദുൽ ഖാദർ, അഡ്വ.കെ.എ. ഷംസുദ്ദീൻ, സി.എ. അബ്ദുസലാം, സി.എസ്. സക്കീർ, ഷിബു പി. ജോസ്, സി.എച്ച്. സഗീർ, സെലീന പി. ഷൗക്കത്ത്, ടി.എച്ച്.എം. അനസ് എന്നിവർ സംസാരിച്ചു.