ആലുവ: ജില്ലയിൽ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനം സംഘടിപ്പിക്കുന്ന വിദ്യാലയത്തിന് മാനവദീപ്തി ഏർപ്പെടുത്തിയ 'പ്രൊഫ.സീതാരാമൻ സ്മാരക പരിസ്ഥിതി അവാർഡ്' എടത്തല കെ.എൻ.എം.എം.ഇ.എസ് യു.പി സ്‌കൂളിന് സമ്മാനിച്ചു.
സീതാരാമൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും പരിസ്ഥിതി പ്രവർത്തകൻ ഡോ.സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ടി.എം. വർഗീസ്, എൻ.എച്ച്. ജബ്ബാർ, ഡോ.എം.കെ. മുഹമ്മദ് അസ്ലം, പോൾ ആത്തുങ്കൽ, ഡോ. സയ്യദ് ഹിദായത്തുള്ള, എം.കെ. ശശിധരൻ പിള്ള, സ്മിത ഗോപിനാഥ്, സിജി കെ. നായർ, കെ.ആർ. റൈദ, അബ്ദുൾ ജബ്ബാർ മേത്തർ, കെ. മാധവൻനായർ, ടി.എ. വർഗീസ് എന്നിവർ സംസാരിച്ചു.