നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ഭിന്നശേഷി കലാമേള 16ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ പറമ്പയം ഇന്നേറ്റ് കൺവെൻഷൻ സെന്ററിൽ നടക്കും. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എല്ലാ ഭിന്നശേഷിക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജയാ മുരളീധരൻ അറിയിച്ചു.