അങ്കമാലി: നവകേരള സദസിൽ മുഖ്യമന്ത്രി നടത്തിയത് കഴിഞ്ഞ ഏഴ് വർഷമായി എൽ.ഡി.എഫ് തുടരുന്ന പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമാണെന്ന് റോജി എം. ജോൺ എം.എൽ.എ പറ‌ഞ്ഞു.പ്രഖ്യാപനങ്ങൾ കൊണ്ടുമാത്രം വികസനമുണ്ടാകില്ലെന്ന് എൽ.ഡി.എഫ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബൈപ്പാസ് ഉൾപ്പെടെ അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പദ്ധതിക്കും പണം നീക്കിവയ്ക്കാൻ സർക്കാർ തയാറായിട്ടില്ല. കിഫ്ബി വഴി നടപ്പിലാക്കണമെന്ന് പറഞ്ഞ പദ്ധതികൾക്കു സ്ഥലം ഏറ്റെടുക്കാൻ പണം അനുവദിച്ചിട്ടില്ല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഴിമതികൾ പിണറായി വിജയന്റെ മുഖത്ത് നോക്കിപ്പറയാനുള്ള ആർജ്ജവം തനിക്കുണ്ടെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.