കൊച്ചി: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാന്റി എബ്രഹാമിന് വിജയം. ആസൂത്രണ സമിതി അംഗം ലിസി അലക്‌സ് രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഷാന്റി എബ്രഹാം 15 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി. ഷൈനി ആറ് വോട്ടും നേടി.