മൂവാറ്രുപുഴ: വനിതാ സാഹിതി പെൺകുട്ടികൾക്കായി സ്വയംരക്ഷാ പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവ.ടി.ടി.ഐയിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വനിതാസാഹിതി അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകിയത്.
അന്താരാഷ്ട്ര നീന്തലിൽ സ്വർണ മെഡൽ നേടിയ അദ്ധ്യാപികയും വഞ്ചിപ്പാട്ട് കലാകാരിയുമായ ഗീത ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി മേഖല സെക്രട്ടറി സി.എൻ. കുഞ്ഞുമോൾ, പ്രസിഡന്റ് പങ്കജാക്ഷി, സിന്ധു ഉല്ലാസ്, അഡ്വ. റീത്താമ്മ മാത്യു, എ.ആർ.സീമ, പുഷ്പ ഉണ്ണി, സുഷമാ ദേവി, കുമാർ കെ .മുടവൂർ, ഡി. ഉല്ലാസ് എന്നിവർ സംസാരിച്ചു. റെൻഷി സന്തോഷ് അഗസ്റ്റിൻ, സുജാത ഗോപി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.