പറവൂർ: ഡി.വൈ.എഫ്.ഐ ചേന്ദമംഗലം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. വിശാൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മത്സരത്തിൽ കിംഗ്സ് പറവൂർ ഒന്നാം സ്ഥാനവും സെഞ്ച്വറി എടത്തല രണ്ടാം സ്ഥാനവും നേടി.