അങ്കമാലി: നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോണൽ തലത്തിൽ നടത്തിയ പഠന ക്ലാസ് സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡന്റ് എം.വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. സലീഷ്, വൈസ് പ്രസിഡന്റ് ഇ.എ. ജോസഫ്, സെറ്റയിറ്റ് കോ ഓർഡിനേറ്റർ ജിമ്മി ജോർജ്, എറണാകുളം സോണൽ സെക്രട്ടറി കെ.ഒ. വർഗീസ്, സോണൽ ഭാരവാഹികളായ സി. രാജഗോപാൽ, വി.എസ്. തങ്കപ്പൻ, ഡോ. കെ.പത്മനാഭൻ, യു.ടി. രാജൻ, ജോബി ജോർജ്, ജെന്നി എം.ജോർജ്, ടി.ബി. ജോഷി, വാസുദേവ മേനോൻ, പി.പി. മുരളീധരൻ, സിജോ പീറ്റർ, വി.കെ. ജിജികുമാർ എന്നിവർ സംസാരിച്ചു.