കോലഞ്ചേരി: പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്റാവാക്യവുമായി ഐക്കരനാട് പഞ്ചായത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.എൻ. സുകുമാരൻ അദ്ധ്യക്ഷനായി. കെ. രവിക്കുട്ടൻ, ടി.വി. പീ​റ്റർ, ശിവരാമൻ, മനോജ് മാത്യൂസ്, അജിത സാനു, കെ.എം. ചാക്കോ, ടി.ഡി. ഷാജു എന്നിവർ സംസാരിച്ചു.