കൊച്ചി: ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കും. 27ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഹാളിലാണ് പരിപാടി. ഓരോ സ്‌കൂളിൽനിന്ന് ഒരു വിഭാഗത്തിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
എൽ.പി, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ചിത്രരചന, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് ഉപന്യാസരചന, ക്വിസ് എന്നിങ്ങനെയാണ് മത്സരങ്ങൾ. വിവരങ്ങൾക്ക് വാട്‌സ് ആപ്പ്: 8075378210. ഫോൺ: 0484-2422310.