1

മട്ടാഞ്ചേരി: പിണറായി സർക്കാരിന്റെ അഴിമതിക്കും ധൂർത്തിനുമെതിരെ ജനകീയമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിക്കെതിരെ മാർച്ച് നടത്തി. കൊച്ചി നോർത്ത്, സൗത്ത് ബ്ളോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് വി. എച്ച്. ഷിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.പി. പി. ജേക്കബ്, കെ. എം. റഹിം, പി. എച്ച്. നാസർ, പി. എ. സഗീർ, ഷൈല തദ്ദേവുസ്, ഷുഹൈബ്, കവിത ഹരികുമാർ ,എം. എ. മുഹമ്മദാലി, ആന്റണി കുരിത്തറ തുടങ്ങിയവർ സംസാരിച്ചു.