ima-kochi

കൊച്ചി: ട്രാൻസ്‌പ്ളാന്റേഷൻ ആൻഡ് ടിഷ്യൂസ് ആക്ട് (തോട്ടാ)ന്റെ പേരുപറഞ്ഞ് അവയവദാനങ്ങളിൽ കുറവ് സംഭവിക്കരുതെന്ന് ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ പറഞ്ഞു. കൊച്ചിൻ ഐ.എം.എ ബ്രാൻഡ് സ്റ്റോറീസുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഹെൽത്ത് കെയർ കോൺക്ലേവ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി കുരി ഐപ്പ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ഡോ.ജോർജ് തുകലൻ, ട്രഷറർ ഡോ. സച്ചിൻ സുരേഷ്, കെ.എസ് സുജീഷ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.