വൈപ്പിൻ: നായരമ്പലം ആയുർവേദ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചെന്ന വാർത്ത ശരിയല്ലെന്ന് നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് , വൈസ് പ്രസിഡന്റ് ജോബി വർഗീസ് എന്നിവർ അറിയിച്ചു. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തതാണെന്നും അവർ പറഞ്ഞു.
നായരമ്പലം പൊതു മാർക്കറ്റിന് തീരദേശ വികസന കോർപ്പറേഷനിൽ നിന്ന് 2.5 കോടി രൂപയുടെ അനുമതിയായിട്ടുണ്ടെങ്കിലും തുക ലഭിക്കാത്തതിനാൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.