കൊച്ചി: ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ കടുത്ത അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് ധർണ നടത്തും.
രാവിലെ 10. 30ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കാതെ ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി.എച്ച്.പി കുറ്റപ്പെടുത്തി.