mayor-cup

കൊച്ചി: കേരളം സന്തോഷ് ട്രോഫി നേടിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് കൊച്ചി കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മേയേഴ്‌സ് കപ്പിനു വേണ്ടിയുള്ള കോളേജ്തല ഫുട്ബാൾ മത്സരം തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ മുഖ്യാതിഥിയായി. ഷീബാലാൽ, ബെൻസി ബെന്നി, പത്മജ എസ്. മേനോൻ, ലതിക , വി.പി. ചന്ദ്രൻ, സന്ദീപ് സണ്ണി തുടങ്ങിയർ സംസാരിച്ചു. കോർപ്പറേഷൻ അതിർത്തിയിലെ 11 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.