വൈപ്പിൻ: കാനം രാജേന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി ഞാറക്കലിൽ മൗനജാഥയും സർവകക്ഷി യോഗവും സംഘടിപ്പിച്ചു. അഡ്വ. എൻ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ , സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.ആർ. സുഭാഷ് , സി.പി.എം ഏരിയാ സെക്രട്ടറി എ. പി. പ്രിനിൽ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ഇ.സി. ശിവദാസ്, ജോസി പി. തോമസ്, പി.എച്ച്. അബുബക്കർ, കെ.കെ. വേലായുധൻ, ജയ്‌സൺ ജോസഫ്, എൻ.എ. ജയിൻ, സുരേഷ് , പി. ഒ. ആന്റണി, ജോയ് മുളേരിക്കൽ, എം.വി. നിജിൽ, അഡ്വ. ഡയാസ്റ്റസ് കോമത്ത്, പി.ജി. ഷിബു എന്നിവർ സംസാരിച്ചു.