ആലുവ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ആലുവ മണ്ഡലം കമ്മിറ്റി മൗനജാഥയും യോഗവും സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം എ. ഷംസുദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലീം, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ്, മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, ജനതദൾ (എസ്) നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം. മുഹമ്മദാലി, ജലീൽ, പി.വി. പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.