വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ്‌സ് വെൽഫെയർ അസോസിയേഷൻ (വാവ) ചെറായി യൂണിറ്റ് വാർഷികം സംസ്ഥാന നാടക അവാർഡ് ജേതാവ് ബിജു ജയാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. അബ്ദുൽറഹ്മാൻ, കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, കാർട്ടൂണിസ്റ്റ് സീരി, എം.കെ. ദേവരാജൻ, സിപ്പി പള്ളിപ്പുറം, വിശ്വനാഥൻ തലപ്പിള്ളി എന്നിവർ സംസാരിച്ചു. ചിത്രകാരൻ സി.ബി. ഷിബു, ക്ഷേത്ര വാദ്യകല അക്കാഡമി ഗുരുപൂജ പുരസ്‌കാരം നേടിയ ഒ.ആർ. സുനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.