നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നിവിയ ക്രീമിൽ ഒളിപ്പിച്ച 16 ലക്ഷത്തിലേറെ രൂപ വിലവരുന്ന 302 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തൃശൂർ സ്വദേശി എബിന്റെ ബാഗിൽ നിന്നാണ് സ്വർണം പിടിച്ചത്. എക്സറേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.