കൊടുങ്ങല്ലൂർ: മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എൻജിനീയറിംഗ് കോളേജിൽ കേരള സർക്കാരിന്റെ ലാപ്‌ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി കോളേജിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപുകൾ നൽകി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വിതരണോദ്ഘാടനം നടത്തി. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷനായി. എച്ച്.എം.ഡി.പി സഭാ സെക്രട്ടറി ഡി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സനീഷ്, വടക്കേക്കര പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രത്‌നൻ, പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം തുടങ്ങിയവർ സംസാരിച്ചു. കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി. സുരേഷ്‌‌കുമാർ നന്ദിയും പറഞ്ഞു.