മൂവാറ്റുപുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മൂവാറ്റുപുഴയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മൗനജാഥ നെഹ്രു പാർക്കിൽ സമാപിച്ചു. അനുശോചന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം .എൽ.എ, ബാബു പോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം, എ .ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, വിവിധ കക്ഷി നേതാക്കളായ കെ.പി. രാമചന്ദ്രൻ, സജി ജോർജ്, ഒ.എം. സുബൈർ, അഡ്വ.ഷൈൻ ജേക്കബ്, ഇമ്മാനുവൽ പാലക്കുഴി, ആർ. രാകേഷ്, അരുൺ പി. മോഹൻ, ഇ.കെ. സുരേഷ്, കെ.പി. അലിക്കുഞ്ഞ് എന്നിവർ സംസാരിച്ചു.