കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ സംബന്ധിച്ച അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര മുടക്കുഴയിലും ഒക്കലിലും പര്യടനം നടത്തി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ അനുരാഗ് ധിൻഗ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജർ പി.ഡി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ജൂലിയസ് ജലാൽ, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.