കോലഞ്ചേരി: പൊലീസിന്റെ നിഷ്ക്രിയ നിലപാടുകൾക്കെതിരെ കോൺഗ്രസ് പുത്തൻകുരിശ്, പട്ടിമറ്റം ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീ​റ്റർ അദ്ധ്യക്ഷനായി. പട്ടിമറ്റം ബ്ളോക്ക് പ്രസിഡന്റ് കെ.വി. എൽദോ, സി.പി. ജോയി, ​സുജിത് പോൾ, ജയിൻ മാത്യു, മനോജ് കാരക്കാട്ട്, ഹനീഫ കുഴിപ്പിള്ളി, അനിബെൻ കുന്നത്ത് , അരുൺ വാസു, ടി.പി. വർഗീസ് എന്നിവർ സംസാരിച്ചു.