കോലഞ്ചേരി: അഴിമതി, സ്വജനപക്ഷപാതം, അടിക്കടിയുള്ള നികുതി വർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയ​റ്റം, പൊതുവിതരണ സംവിധാനങ്ങളുടെ തകർച്ച എന്നിവയ്ക്കെതിരെ കുന്നത്തുനാട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മി​റ്റി സംഘടിപ്പിക്കുന്ന കു​റ്റവിചാരണസദസ് 13ന് കോലഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി, കെ.വി. എൽദോ, പോൾസൺ പീ​റ്റർ , എൻ.വി.സി അഹമ്മദ് എന്നിവർ പങ്കെടുത്തു.