kochi-metro
സ്ത്രീധനത്തിനെതിരെ കൊച്ചി മെട്രോ നടത്തുന്ന ബോധവത്കരണ ക്യാമ്പയിൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സ്ത്രീധനത്തിനെതിരെ ബോധവത്കരണം ആരംഭിച്ചു. രാഗാ സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന ഒരാഴ്ചത്തെ ക്യാമ്പയിൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പ്രസംഗിച്ചു.

സ്ത്രീധനത്തിനെതിരെയുള്ള പ്രതിജ്ഞ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഏറ്റുചൊല്ലി. ബോധവത്കരണ വീഡിയോയും പുറത്തിറക്കി. 18 വരെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.