muhmd-husain
എം.ഡി.എംഎയുമായി കളമശേരിയിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ


കൊച്ചി: എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. യോദ്ധാവ് സ്‌ക്വാഡും കളമശേരി പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് മഞ്ചേശ്വരം പുതിഗ റഹീല മൻസിലിൽ മുഹമ്മദ് ഹുസൈൻ(26) പിടിയിലായത്.

ഇയാളിൽ നിന്ന് 9.33 ഗ്രാം രാസലഹരി പിടിച്ചെടുത്തു.

കലൂരിൽ 2022 ൽ നടന്ന കൊലപാതക കേസിലെ നാലാം പ്രതിയാണ് മുഹമ്മദ് ഹുസൈൻ.

സിറ്റി പൊലീസ് കമ്മി​ഷണർ എ. അക്ബറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മി​ഷണർ കെ.എസ് സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം.