y
സുരേഷ് ബാബു

തൃപ്പൂണിത്തുറ: മരണത്തിൽ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കൾ നൽകിയ പരാതിയെ തുടർന്ന് സംസ്കാര ചടങ്ങ് നടക്കാനിരിക്കെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഉദയംപേരൂർ നടക്കാവ് ഗോവിന്ദ ഭവനത്തിൽ ഭാസ്കർ സോമിൽ ഉടമ സുരേഷ് ബാബുവിന്റെ (59) മൃതദേഹമാണ് പരാതിയെ തുടർന്ന് കേസെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. കരൾ, വൃക്ക രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന സുരേഷ് ബാബുവിനെ ഞായറാഴ്ച രാത്രി അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനുമുമ്പ് മരി​ച്ചു. തിങ്കളാഴ്ച പകൽ 2മണിക്ക് സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് സുഹൃത്തുക്കൾ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് വീട്ടിലെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ആശ. മക്കൾ: ആദിഷ, വർഷ.