പെരുമ്പാവൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ പെരുമ്പാവൂരിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എൽദോസ് കുന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, ഒ.ദേവസി, മനോജ് മൂത്തേടൻ, സുബൈർ ഓണംപള്ളി, ബേസിൽ പോൾ, പോൾ ഉതുപ്പ്, ഷാജി സലീം, ജോയ് പൂണേലി, ഇ.പി. ഷമീർ, എസ്.ഷറഫ്, സിന്ധു അരവിന്ദ്, ജോർജ് കിഴക്കമശേരി, ശിഹാബ് പള്ളിക്കൽ, കെ.എം.ഷിയാസ്, പി.പി. അവറാച്ചൻ, മോളി തോമസ്, ബീവി അബൂബക്കർ, സി.കെ. രാമകൃഷ്ണൻ, കെ.പി.വർഗീസ്, ജോജി ചിറ്റുപറമ്പിൽ എന്നിവർ സംസാരിച്ചു.