കളമശ്ശേരി : എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇനി ആഴ്ചതോറും വിവിധ നിറത്തിലുള്ള സ്റ്റേ പാസുകൾ അനുവദിക്കും. ഞായറാഴ്ച ആരംഭിച്ച് ശനിയാഴ്ച അവസാനിക്കുന്ന രീതിയിൽ
ഒരാഴ്ചയാണ് കാലാവധി . പഴയ പാസ് ഉപയോഗിച്ച് ആശുപത്രിയിൽ കടന്നുകൂടുന്നവരെ തടയാൻ പുതിയ പരിഷ്‌കാരം സഹായിക്കും . ആശുപത്രി ജീവനക്കാരുടെയും രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും പൊതു സുരക്ഷിതത്വം കൂട്ടാനും പുതിയ നടപടി പ്രയോജനമാകും . സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യവും ഇതുവഴി
തടയാനാകുമെന്നാണ് പ്രതീക്ഷ.