ഏലൂർ: ആംബുലൻസ് സേവന നിരക്ക് പരിഷ്കരിച്ച്‌ ഏലൂർ നഗരസഭ. അതിദരിദ്രർക്കും ആശ്രയ വിഭാഗത്തിൽപ്പെട്ടവർക്കും ആംബുലൻസ് സേവനം സൗജന്യമായിരിക്കും .ബി.പി.എൽ വിഭാഗത്തിന് 300 രൂപയും മുൻഗണന വിഭാഗത്തിന് 400 രൂപയും ഫീസ് ഈടാക്കും .നഗരസഭാ കൗൺസിലർ ശുപാർശ ചെയ്താൽ , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ സേവനം ഉണ്ടാകും .നഗരസഭയുടെ 20 കിലോമീറ്റർ പരിധിയിലാണ് സേവനം ലഭ്യമാക്കുക .ആംബുലൻസ് സേവനങ്ങളുടെ നിരക്ക് പരിഷ്‌കരിക്കാനുള്ള നഗരസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.