കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രകാശനവും സെമിനാറും സംഘടിപ്പിച്ചു. പ്രവാസിയും ഗ്രന്ഥകാരനും ഫൊക്കാനാ അവാർഡ് ജേതാവുമായ പി.ടി.പൗലോസിന്റെ "കഥയും കാര്യവും "എന്ന പുസ്തകം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും ഗ്രന്ഥകാരനുമായ ജോസ് കരിമ്പന പ്രകാശനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാറും പി.ടി. പൗലോസ് ഏർപ്പെടുത്തിയ പുതിയ എൻഡോവ്‌മെന്റിന്റെ ഉദ്‌ഘാടനവും നടന്നു. ഗ്രന്ഥശാല പ്രസിഡന്റ്‌ സി. എൻ. പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. രാജു, ബി. മഹത് ലാൽ , ഉത്രജ ജയേഷ്, സിജു ഏലിയാസ്, സി.എൻ. സുരേന്ദ്രൻ, പി.ജെ. തോമസ്, എം.കെ. പ്രകാശ്, വി.ജി.ഷിനു, സുമ ഹരിദാസ്, റെമിൽ ജോയി എന്നിവർ സംസാരിച്ചു.