കൂത്താട്ടുകുളം: കൂത്താട്ടുകുളംനഗരസഭയിലെ ചോരക്കുഴിയിൽ ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ്

പ്രിൻസ് പോൾ ജോൺ, അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ്,

ഷിബി ബേബി, ഹെൽത്ത് ഇൻസ്പെക്ടർ വി. സുനിൽ കുമാർ,

കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.