കൂത്താട്ടുകുളം: കൂത്താട്ടുകുളം കരാട്ടെ ടെമ്പിൾ വാർഷികവും മെഡൽ ജേതാക്കൾക്ക് അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും ലോക

മാസ്റ്റേഴ്സ് മീറ്റ് ജേതാവ് എം.ജെ. ജേക്കബ് നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോമോൻ കുര്യാക്കോസ്അദ്ധ്യക്ഷനായി. എം.ജെ.ജേക്കബിനെ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അനുമോദിച്ചു. ജപ്പാൻ കരാട്ടെ ഫെഡറേഷൻ സർട്ടിഫിക്കറ്റ് വിതരണംഷോട്ടെ ജൂക്കു നാഷണൽ ചീഫ് സുദീപ് ടി. സിറിയക് നിർവഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, നഗരസഭാസ്ഥിരംസമിതി അദ്ധ്യക്ഷൻപ്രിൻസ് പോൾ ജോൺ, തിരുമാറാടി പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ സാജു ജോൺ, കൗൺസിലർ അനിൽ കരുണാകരൻ, കരാട്ടെ ടെമ്പിൾ ഡയറക്ടർ സി.കെ. വിജയൻ, എൻ.കെ. രവീന്ദ്രനാഥൻ, ബാബു ജോൺ, പി.ബി. സാജു എന്നിവർ സംസാരിച്ചു.