കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വയലോരം റെസിഡന്റ്സ് അസോസിയേഷന്റെയും പതിനാലാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെയും സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ.വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ്‌ എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം.കെ. ലെനിൻ, ചന്ദ്രവതി രാജൻ, ഹെഡ്മിസ്ട്രസ് ശാലിനി, ബിനു അശോകൻ, വത്സ രവി, സി.പി. മുകുന്ദൻ, ഇന്ദിര രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ സി.കെ. സലാവുദ്ദീൻ ക്ലാസ് നയിച്ചു.