
കൊച്ചി: ഐക്യരാഷ്ട്ര സഭാ വിഭാഗമായ ഗ്ളോബൽ കോംപാക്ട് കേരള സമ്മേളനം 18ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. ഫാക്ട് സി.എം.ഡി കിഷോർ റുംഗ്ത ഉദ്ഘാടനം ചെയ്യും. ബിസിനസ് സമൂഹം, അക്കാഡമിക് പ്രമുഖർ, പൊതുജനങ്ങൾ, നയനിർമ്മാതാക്കൾ തുടങ്ങിയവരാണ് സംഘടനയുടെ പങ്കാളികളെന്ന് കോൺഫറൻസ് ചെയർമാൻ അനിൽ ജോസഫ് പറഞ്ഞു. യു.എൻ ജി.സി.എൻ.ഐ എക്‌സിക്യുട്ടീവ് ഡയറക്ടർ രത്‌നേഷ് ആമുഖപ്രഭാഷണം നടത്തും. സമാപനസമ്മേളനത്തിൽ ഡോ. ശ്രീകുമാർ മേനോൻ, രത്‌നേഷ്, കെ.എം.എ മുൻ പ്രസിഡന്റ് ഡോ. നിർമ്മല ലില്ലി എന്നിവർ പങ്കെടുക്കും. നിർമ്മല ലില്ലി, ജിബി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.