1

തോപ്പുംപടി: കെ.എസ് ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി റോയി പോൾ നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് വാസുദേവൻ കെ. വി. അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ആൻസൽ സേവ്യർ, ജോയ് എ. ജി.,രമണൻ കെ. ജി., സി. കെ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് കൺവീനറായി പി.എം സേവ്യറിനെയും സെക്രട്ടറിയായി അജിത് കുമാർ എ.ജി.യെയും തിരഞ്ഞെടുത്തു.