ksum

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത വിദ്യാഭ്യാസ സാങ്കേതിക സ്റ്റാർട്ടപ്പായ ടെക് മാഗി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടി. നവംബർ 25, 26 തീയതികളിൽ നടന്ന ഓൺലൈൻ ശില്പശാലയിൽ 45,000 പേർ രജിസ്റ്റർ ചെയ്തതാണ് റെക്കാഡിന് അർഹമാക്കിയത്.

ഇന്ത്യ ബുക്ക് വിധികർത്താവായ വിവേക് നായർ ടെക് മാഗി സ്ഥാപക സി.ഇ.ഒ ദീപക് രാജന് സാക്ഷ്യപത്രം കൈമാറി. സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ ടോം തോമസ് ഉദ്ഘാടനം ചെയ്തു.

മത്സരാധിഷ്ഠിതമായ തൊഴിൽ വിപണിക്കായി ഉദ്യോഗാർത്ഥികളെ തയ്യാറാക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് ദീപക് രാജൻ പറഞ്ഞു.