കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ റോഡ് വികസനത്തിന്റെ പേരിൽ നടത്തിയ പ്രവർത്തികളെ തുടർന്ന് പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ വശങ്ങളിൽ വീതി കൂട്ടുന്നതാണ്‌ പൈപ്പുകൾ പൊട്ടാൻ കാരണം.

പൊട്ടിയ പൈപ്പുകളിൽ ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പഞ്ചായത്തിലെ പല സ്ഥലങ്ങളും കുടിവെള്ള പ്രശ്നത്തിന്റെ പിടിയിലാണ്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.