അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്കെതിരെ പ്രതികരിക്കുന്ന എം.എൽ.എമാർ അടക്കമുള്ളവരെ ഗുണ്ടകളെകൊണ്ട് കൈയേറ്റം ചെയ്യിക്കുന്നുവെന്നും പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേത്യത്വത്തിൽ അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ മാത്യു തോമസ്, കാലടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സെബി കിടങ്ങേൻ, അഡ്വ. ഷിയോപോൾ, പി.വി. ജോസ്, കെ.പി. ബേബി, പി.വി. സജീവൻ, എസ്.ബി. ചന്ദ്രശേഖര വാര്യർ, മനോജ് മുല്ലശേരി, കെ.വി. ജേക്കബ്, പൗലോസ് കല്ലറയ്ക്കൽ, ടി.എം. വർഗീസ്, സാംസൺ ചാക്കോ, കൊച്ചുത്രേസ്യ തങ്കച്ചൻ, ഷൈജൻ തോട്ടപ്പിള്ളി, ജെസി ജോയി, മണ്ഡലം പ്രസിഡന്റുമാരായ എം.പി. മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.