അങ്കമാലി: പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത അച്ചടി പ്രോത്സാഹിപ്പിക്കാൻ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അച്ചടി മഹോത്സവം സംഘടിപ്പിച്ചു. അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം നിർവഹിച്ചു.
മേഖലാ പ്രസിഡന്റ് കെ.വി തോമസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജോബിൻ ജോർജ്, ജോൺസൺ പടയാട്ടിൽ, കെ.ജി. വിജയകുമാർ, ടി.ആർ. ബാബു എന്നിവർ സംസാരിച്ചു.