അങ്കമാലി: 15ന് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിന് മുന്നോടിയായി മൂക്കന്നൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, ജോസ് മാടശേരി, പോൾ പി. ജോസഫ്, കെ.വി. ബിബിഷ്, എൻ.ഒ. കുരിയാച്ചൻ, ബെന്നി ഇക്കാൻ, സി.എം. ജോൺസൺ എന്നിവർ സംസാരിച്ചു.