
കോതമംഗലം. വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അതിക്രമം കാണിച്ച കോതമംഗലം കീരംപാറ നാടുകാണി സെന്റ് തോമസ് യു.പി സ്കൂളിന് സമീപം ചേലക്കാ നിരപ്പേൽ ലിന്റോ ജോണി (23)യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി. ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി. ഐ. ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.