പറവൂർ: പറവൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ചാലാക്ക ശ്രീനാരായണ നഴ്സിംഗ് കോളേജും സംയുക്തമായി നഴ്സിംഗ് വിദ്യാർത്ഥികൾക്കായി റാഗിംഗ് വിരുദ്ധ സെമിനാർ നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ്‌ജ‌ഡ്ജുമായ എൻ. രഞ്ജിത്ത്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ എം.ജി. ശ്രീജമോൾ അദ്ധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി അഡ്വ. വി.ഇ. വർഗീസ്, അസി. ഹോസ്പിറ്റൽ അ‌ഡ്മിനിസ്ട്രേറ്റർ കെ.എൻ. ക്രിസ്റ്റസ് തുടങ്ങിയവർ സംസാരിച്ചു.