പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് പോസ്റ്റ് ഓഫീസ് റോഡ്, ക്രിസ്തുരാജ ലിങ്ക് റോഡ് എന്നിവയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ജോമി ജോസി, കെ. ശിവശങ്കരൻ, ശ്രീജിത്ത് മനോഹർ, ബിൻസി സോളമൻ, കെ.പി. ത്രേസ്യാമ്മ, ജോസ് ഗോതുരുത്ത്, തമ്പി എബ്രഹാം എന്നിവർ പങ്കെടുത്തു.