ആലുവ: ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മിച്ച 'സ്‌നേഹവീട് ഭവനപദ്ധതി 2023' യുടെ താക്കോൽ അൻവർ സാദത്ത് എം.എൽ.എ കൈമാറി. എടത്തല സ്വദേശി സുനിൽകുമാറിനാണ് വീട് നിർമ്മിച്ച് നൽകിയത്. പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, കോളേജ് മാനേജർ തോമസ് ജോൺ, കെ.സി.എഫ് പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ.എ.പി. സൂസമ്മ, കെ.സി.എഫ് മാനേജർ ജി. ദീപക്, രോഹിത് രാജീവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അജലേഷ് ബി. നായർ, ഡോ. ആശ ബേബി മാത്യൂസ് എന്നിവർ സംസാരിച്ചു.