1

തോപ്പുംപടി: ചക്കനാട്ട് അമ്പലത്തിലെ മുമ്പിലുള്ള 30 അടി ഉയരത്തിൽ ആൽമരത്തിന്റെ ചില്ലയിൽ കുടുങ്ങിയ കാക്കയെ ജീവ കാരുണ്യ പ്രവർത്തകനായ മുകേഷ് ജെയിനും കെ.പി. ലോറൻസും കെ.എസ്.ഇ.ബി ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് രക്ഷപ്പെടുത്തി .പൊട്ടിയ പട്ടത്തിന്റെ നൂലിൽ കുടുങ്ങി കിടക്കുകയായിരുന്നു കാക്ക . കെ.എസ് ഇ.ബിയുടെ മെയിൻ ലൈൻ പോകുന്നതിനാൽ തോപ്പുംപടിയിലെ ഓഫീസിൽ വിവരം അറിയിച്ച് ജീവനക്കാരെത്തി ഓഫാക്കിയതിനു ശേഷമായിരുന്നു രക്ഷാപ്രവർത്തനം. പറവകളുടെ ജീവൻ രക്ഷകണക്കിലെടുത്ത് ഇത്തരം മാരകമായ നൂലുകൾ ഉപയോഗിക്കരുതെന്നും പകരം കോട്ടൺ ,നമ്പർ ടെൻ നൂലുകൾ ഉപയോഗിക്കണമെന്ന് മുകേഷ് ജെയിൻ അഭ്യർത്ഥിച്ചു. മുകേഷ് ജെയിൻ ഇതിനുമുമ്പ് നൂറോളം പക്ഷികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.