u

തുരുത്തിക്കര : പച്ചക്കറി കൃഷി പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് തുരുത്തിക്കര 39-ാം നമ്പർ അങ്കണവാടിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. അദ്ധ്യാപിക വനജ കുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലിജോ ജേർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അംഗം ടി.കെ. മോഹനൻ , ഷീന ജോയി, ബേബി ജോസഫ് , സിനി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.