പറവൂർ: ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്‌സ് കേരള പറവൂർ യൂണിറ്റ് മെഡിക്കൽ എഡ്യുക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഓട്ടിസം സ്‌പെക്ട്ര‌ം ഡിസോഡേഴ്‌സ് എന്ന വിഷത്തിൽ ഡോ. ഹാട്ട്മാൻ (ജർമനി), ഡെത്ത് ഡയഗ്നോസിസ് എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് റഫീഖ് എന്നിവർ ക്ലാസെടുത്തു. ഹോമിയോപ്പതിയുടെ പിതാവായ ഡോ. സാമുവൽ ഹാനിമാന്റെ ചിത്രം ഡോ. ഹാട്ട്‌മാൻ അനാച്ഛാദനം ചെയ്തു. ഡോ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുമത, ശ്രുതി നായർ, ജോൺ ജോസഫ്, ജയിൻ മേരി എന്നിവർ സംസാരിച്ചു.