കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ 2023ലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഇന്നും നാളെയും കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ നടക്കും.
'സംസ്‌കൃത പാരമ്പര്യത്തിലെ സാംസ്‌കാരിക സംവാദങ്ങൾ' എന്ന വിഷയത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിലെ പ്രൊഫ. ഡോ. ലീന എബ്രഹാം നിർവഹിക്കും. പ്രോ വൈസ് ചാൻസലർ കെ. മുത്തുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് നാലിന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപനസന്ദേശം നൽകും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.