
ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കട്ടിമുട്ടം ശാഖയിലേ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണ സംഗമവും പൊതു സമ്മേളനവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.കെ. ബാബു ചാത്തനാട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. എം. ബഷീർ ഗുരുദേവ പ്രഭാഷണംനടത്തി. ശാഖാ സെക്രട്ടറി രാജൻവാര്യംതടത്തിൽ, ആമ്പല്ലൂർ ശാഖാ പ്രസിഡന്റ് മോഹനൻ, നന്ദനൻ,സുരേഷ് ശാന്തികൾ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.